തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ബ്രോ​ഡ്ബാ​ന്‍ഡ് ക​ണ​ക്ഷ​നാ​യ കെ-​ഫോ​ണി​ന്റെ ഇ​ന്‍ട്രാ​നെ​റ്റ് സ​ര്‍വി​സി​ന് 3500ന് ​മു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ള്‍.

നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളാ​ണ് കെ-​ഫോ​ണി​ന്റെ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ന്റേ​ണ​ല്‍ ക​ണ​ക്ഷ​നി​ലൂ​ടെ വി​വി​ധ സ​ര്‍വി​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ർ​ക്കി​ട​യി​ൽ ത​ന്നെ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും വി​വ​ര​ങ്ങ​ൾ ആ​ക്സ​സ് ചെ​യ്യാ​നും അ​നു​വ​ദി​ക്കു​ന്നൊ​രു സ്വ​കാ​ര്യ നെ​റ്റ്‌​വ​ർ​ക്കാ​ണ് ഇ​ൻ​ട്രാ​നെ​റ്റ്. ഇ​ൻ​ട്രാ​നെ​റ്റ് വ​ഴി ബ​ന്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഓ​ഫി​സു​ക​ള്‍ മു​ഖേ​ന പോ​യ​ന്റ് ടു ​പോ​യ​ന്റ് സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഇ​ന്റ​ര്‍നെ​റ്റി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ പ്ര​ധാ​ന ഓ​ഫി​സും ശാ​ഖ​ക​ളും ത​മ്മി​ലും ശാ​ഖ​ക​ള്‍ ത​മ്മി​ലും വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ന​ട​ത്താ​നാ​കും.

ഇ​ന്റേ​ണ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മാ​ത്രം ല​ഭ്യ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ സ്വ​കാ​ര്യ​ത​യും ഡാ​റ്റ സ്പീ​ഡും ല​ഭ്യ​മാ​കും. പ​വ​ർ​ഗ്രി​ഡ് ടെ​ലി സ​ർ​വി​സ​സ് ലി​മി​റ്റ​ഡ്, കേ​ര​ള സ്റ്റേ​റ്റ് ഐ​ടി മി​ഷ​ൻ, കിം​സ്ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്റ​ർ, കെ-​ഡി​സ്‌​ക്, തി​രു​വ​ന​ന്ത​പു​രം മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ, കെ.​എ​സ്.​ഇ.​ബി, ട്ര​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ്, ഇ-​ഹെ​ൽ​ത്ത് കേ​ര​ള സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് തു​ട​ങ്ങി ഒ​ട്ടേ​റെ സ്ഥാ​പ​ങ്ങ​ളാ​ണ് കെ-​ഫോ​ണി​ന്റെ ഇ​ന്‍ട്രാ​നെ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

Tags:    
News Summary - K-Phone's Intranet: In 3500 establishments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.