ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം

നേമം: ഡി.വൈ.എഫ്.ഐ കല്ലിയൂര്‍ മേഖല സെക്രട്ടറി ആനന്ദ് ഷിനുവി‍ൻെറ വീടിനുനേരെ ഒരുസംഘം ആക്രമണം നടത്തി. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് ആക്രമണമുണ്ടായത്. കാക്കാമൂല സ്വദേശി അഭിന്‍ദേവും സംഘവും ആനന്ദ്‌ ഷിനുവിന്റെ വീട്ടിലെത്തി അസഭ്യം പറയുകയും പിതാവ് അശോക് കുമാറിനെ മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ബൈക്കിൽ അവിടെയെത്തിയ സഹോദരി വിജിലയെയും മകളെയും അക്രമിച്ചു. വിജിലയുടെ മകൾ എട്ടുവയസ്സുകാരി ശ്രേയയ്ക്കുനേരേയും ആക്രമണം നടത്തി. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ആനന്ദിനെ അക്രമികൾ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ആനന്ദിന്റെ കൈക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ആനന്ദിനേയും കുടുംബത്തേയും നേമം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ആനന്ദ് ഷിനുവിന്റെ വീടുകയറി അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേമം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നേമം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.