Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:08 AM GMT Updated On
date_range 23 May 2022 12:08 AM GMTഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം
text_fieldsbookmark_border
നേമം: ഡി.വൈ.എഫ്.ഐ കല്ലിയൂര്‍ മേഖല സെക്രട്ടറി ആനന്ദ് ഷിനുവിൻെറ വീടിനുനേരെ ഒരുസംഘം ആക്രമണം നടത്തി. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് ആക്രമണമുണ്ടായത്. കാക്കാമൂല സ്വദേശി അഭിന്ദേവും സംഘവും ആനന്ദ് ഷിനുവിന്റെ വീട്ടിലെത്തി അസഭ്യം പറയുകയും പിതാവ് അശോക് കുമാറിനെ മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ബൈക്കിൽ അവിടെയെത്തിയ സഹോദരി വിജിലയെയും മകളെയും അക്രമിച്ചു. വിജിലയുടെ മകൾ എട്ടുവയസ്സുകാരി ശ്രേയയ്ക്കുനേരേയും ആക്രമണം നടത്തി. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ആനന്ദിനെ അക്രമികൾ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ആനന്ദിന്റെ കൈക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ആനന്ദിനേയും കുടുംബത്തേയും നേമം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ആനന്ദ് ഷിനുവിന്റെ വീടുകയറി അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേമം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നേമം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story