ശംഖുംമുഖം: വിഴിഞ്ഞം തുറമുഖ പ്രവൃത്തി നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക, കടലേറ്റം മൂലം വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ശംഖുംമുഖത്ത് ആരംഭിച്ചിട്ടുള്ള അനിശ്ചിതകാല സത്യഗ്രഹം പത്താംദിവസം കടന്നു. വെള്ളിയാഴ്ച കൂടങ്കുളം ആണവ വിരുദ്ധ സമരസമിതിയുടെ 10 സന്നദ്ധ പ്രവർത്തകർ സമരസമിതി നേതാവ് എസ്.പി. ഉദയകുമാറിന്‍റെ നേതൃത്വത്തിൽ അനുഭാവ സത്യഗ്രഹം നടത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ, സേവ ട്രേഡ് യൂനിയൻ, രാഷ്ട്രീയ കിസാൻ മഹാസംഘ് എന്നിവയുടെ ഓരോ പ്രതിനിധിയും പങ്കാളികളായി. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോഓഡിനേറ്റർ കെ.വി. ബിജു വെള്ളിയാഴ്ചത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. സർക്കാർ അവഗണിച്ചാൽ കർഷകർ ഡൽഹിയിൽ നടത്തിയ പ്രക്ഷോഭത്തിന്‍റെ മാതൃകയിൽ സമരം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈയിൽ വിഴിഞ്ഞത്തും സത്യഗ്രഹം ആരംഭിക്കും. എസ്.പി. ഉദയകുമാർ, ശ്രീധർ രാധാകൃഷ്‌ണൻ, ഡോ. ടിറ്റോ ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് ശംഖുംമുഖത്ത് റാലിയും നടന്നു. shangumugham rfk ശംഖുംമുഖത്ത് മത്സ്യത്തൊഴിലാളികളും സത്യഗ്രഹികളും ചേർന്ന് നടത്തിയ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.