തിരുവനന്തപുരം: ജില്ലയിൽ ബി.ജെ.പിക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന കരവാരം ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്.
ഭരണത്തിൽ നടക്കുന്ന അഴിമതികൾ കാരണം ബി.ജെ.പിയുടെ രണ്ട് പഞ്ചായത്ത് അംഗങ്ങൾ നേരത്തെ രാജിവെച്ചിരുന്നു. ഇതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റും എൽ.ഡി.എഫ് പിടിച്ചെടുത്തു.
ഭരണത്തിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്ന സമയത്താണ് എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. തുടർന്ന് അവിശ്വാസം പാസ്സാവുകയും നിലവിലെ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് പുറത്താവുകയും ചെയ്തു.
പുതിയ പഞ്ചായത്ത് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നു. ബി.ജെ.പിയും കോൺഗ്രസും വോട്ടെടുപ്പിൽ നിന്ന് മാറിനിന്നു. ജയിക്കാൻ സാധിക്കില്ലായെന്നതുകൊണ്ടാണിത്.
എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി ജനതാദൾ എസ് പ്രതിനിധി എസ്. സജീർ മത്സരിക്കുകയും എതിരില്ലാത്ത സാഹചര്യത്തിൽ വിജയിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.