തിരുവനന്തപുരം: ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യസമര രംഗത്ത് വീരേതിഹാസം രചിച്ച മലബാര്‍ സമരപോരാളികളുടെ ചരിത്രം സ്വാതന്ത്ര്യസമര ചരിത്രത്തില്‍നിന്ന് വെട്ടിമാറ്റാനുള്ള നീക്കം ദേശവിരുദ്ധമാണെന്ന് എസ്.ഡി.പി.െഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്. ഹിന്ദുത്വ രാഷ്ട്രനിര്‍മിതിക്കായി വ്യാജ ചരിത്രനിര്‍മാണമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ആ ഉത്തരവാദിത്തം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (െഎ.സി.എച്ച്.ആർ) ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന െഎ.സി.എച്ച്.ആർ നടപടികള്‍ ഉടന്‍ തിരുത്തണമെന്നും ദേശവിരുദ്ധമായ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഐക്യപ്പെടണമെന്നും പി. അബ്ദുല്‍ ഹമീദ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.