ലക്ഷദ്വീപിൽ കോഴ്​സുകൾ പുനരാരംഭിക്കണം -കെ.എ.എം.എ

തിരുവനന്തപുരം: ലക്ഷദ്വീപിൽ കാലിക്കറ്റ് യൂനിവേഴ്​സിറ്റി നടത്തിവരുന്ന പി.ജി കോഴ്​സുകളും ബി.എ അറബിക് പഠനവും നിർത്തലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് അധികൃതരും കാലിക്കറ്റ് യൂനിവേഴ്​സിറ്റിയും പിൻവലിക്കണമെന്ന്​ കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന പ്രസിഡൻറ്​ എ.എ. ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു. പഠന നിലവാരത്തി​ൻെറയും കുട്ടികളുടെ കുറവി​ൻെറയും പേരുപറഞ്ഞ് വാസ്​തവവിരുദ്ധമായ കാര്യങ്ങൾ നിരത്തി സംഘ്​പരിവാർ അജണ്ട നടപ്പാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തി​ൻെറ നടപടികൾക്ക് പിന്തുണ നൽകിയ യൂനിവേഴ്​സിറ്റി നടപടി അപലപനീയമാണെന്ന്​ നേതാക്കൾ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.