കേരളത്തിലെ ഇടതുപക്ഷം തീവ്ര വലതുപക്ഷ ആശയങ്ങളുടെ നടത്തിപ്പുകാരായി -വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷമെന്ന്​ അവകാശ​െപ്പടുന്നവർ തീവ്ര വലതുപക്ഷ ആശയങ്ങളുടെ നടത്തിപ്പുകാരായി മാറിയെന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ. എം.വി. രാഘവൻ സ്​മാരക ട്രസ്​റ്റ്​ ഏർപ്പെടുത്തിയ എം.വി.ആർ പുരസ്​കാരം പെരുമ്പടവം ശ്രീധരന്​ സമ്മാനിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രാക്കോണിയൻ ലോ എന്ന്​ വിശേഷിപ്പിക്കുന്ന യു.എ.പി.എ നിയമം നിരപരാധികൾക്കുമേൽ പ്രയോഗിക്കുന്നവർ എന്ത്​ ഇടതുപക്ഷമാണെന്ന്​ അദ്ദേഹം ചോദിച്ചു. വീട്ടിൽ നിന്ന്​ കണ്ടെടുത്ത പുസ്​തകങ്ങളുടെ പേരിലാണ്​ അലനും താഹയും അറസ്​റ്റ്​ ചെയ്യപ്പെട്ടത്​. അതി​െനക്കാൾ തീവ്ര മാവോവാദി​ പുസ്​തകങ്ങൾ ത​ൻെറ കൈയിലുണ്ടെന്നും വീട്​ റെയ്​ഡ്​ ചെയ്​താൽ തന്നെ അറസ്​റ്റ്​ ചെയ്യേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. എം.ജി സർവകലാശാലയിൽ ഗവേഷണം നടത്തുന്ന ദലിത്​ പെൺകുട്ടി ദീപ പി. മോഹനോട് ജാതിവിവേചനം കാണിക്കുന്നവരെ സംരക്ഷിക്കുന്നതും ഇടതുപക്ഷമെന്ന്​​ പറയുന്നവരാണ്​. നീതി തേടി ആ പെൺകുട്ടിക്ക്​ മൂന്ന്​ തവണ ഹൈകോടതിയെ സമീപിക്കേണ്ടിവന്നു. രണ്ട്​ മൂന്ന്​ കുട്ടികൾ ഗവേഷണം നിർത്തിപോയി. ദലിത്​ പെൺകുട്ടികളൊക്കെ ഗവേഷണം നടത്തിയാൽ ഗവേഷണത്തി​ൻെറ നിലവാരം പോകുമെന്നാണ് പറയുന്നത്​​. സിൽവർ ലൈൻ പദ്ധതിക്ക്​ എന്ത്​ ഇടതുപക്ഷ സ്വഭാവമാണുള്ളത്​. കോട്ടയത്ത്​ എ.​െഎ.എസ്​.എഫ്​ പ്രവർത്തകക്ക്​ നേരെ ലൈംഗികാതിക്രമവും മർദനവും നടത്തിയിട്ട്​ ഇതുവരെ ഒരാളെയും അറസ്​റ്റ്​ ചെയ്​തിട്ടില്ലെന്നും സതീശൻ പറഞ്ഞു. കേരള രാഷ്​ട്രീയത്തിൽ ഒരു പുലി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത്​ എം.വി. രാഘവനായിരുന്നു. ഏത്​ പ്രതിസന്ധിയിലും പതറാതെയും പിന്തിരിഞ്ഞോടാതെയും നിലപാടിലുറച്ചുനിന്ന നേതാവായിരുന്നു എം.വി.ആർ. അദ്ദേഹത്തി​ൻെറ നിലപാട്​ അന്ന്​ അംഗീകരിക്കപ്പെട്ടില്ലെങ്കിലും കാലചക്രം ഉരുണ്ടപ്പോൾ അ​േദ്ദഹത്തി​ൻെറ നിലപാടാണ്​ ശരിയെന്ന്​ കേരള രാഷ്​ട്രീയം അടിവരയി​െട്ടന്നും സതീശൻ പറഞ്ഞു. ട്രസ്​റ്റ്​ പ്രസിഡൻറ്​ സി.പി. ​േജാൺ അധ്യക്ഷത വഹിച്ചു. പെരുമ്പടവം ശ്രീധരൻ, എം.പി. സാജു, എം.വി. ഗിരീഷ്​, എം.ആർ. മനോജ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.