Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:00 AM GMT Updated On
date_range 9 Nov 2021 12:00 AM GMTകേരളത്തിലെ ഇടതുപക്ഷം തീവ്ര വലതുപക്ഷ ആശയങ്ങളുടെ നടത്തിപ്പുകാരായി -വി.ഡി. സതീശൻ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷമെന്ന് അവകാശെപ്പടുന്നവർ തീവ്ര വലതുപക്ഷ ആശയങ്ങളുടെ നടത്തിപ്പുകാരായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എം.വി. രാഘവൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ എം.വി.ആർ പുരസ്കാരം പെരുമ്പടവം ശ്രീധരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രാക്കോണിയൻ ലോ എന്ന് വിശേഷിപ്പിക്കുന്ന യു.എ.പി.എ നിയമം നിരപരാധികൾക്കുമേൽ പ്രയോഗിക്കുന്നവർ എന്ത് ഇടതുപക്ഷമാണെന്ന് അദ്ദേഹം ചോദിച്ചു. വീട്ടിൽ നിന്ന് കണ്ടെടുത്ത പുസ്തകങ്ങളുടെ പേരിലാണ് അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ടത്. അതിെനക്കാൾ തീവ്ര മാവോവാദി പുസ്തകങ്ങൾ തൻെറ കൈയിലുണ്ടെന്നും വീട് റെയ്ഡ് ചെയ്താൽ തന്നെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. എം.ജി സർവകലാശാലയിൽ ഗവേഷണം നടത്തുന്ന ദലിത് പെൺകുട്ടി ദീപ പി. മോഹനോട് ജാതിവിവേചനം കാണിക്കുന്നവരെ സംരക്ഷിക്കുന്നതും ഇടതുപക്ഷമെന്ന് പറയുന്നവരാണ്. നീതി തേടി ആ പെൺകുട്ടിക്ക് മൂന്ന് തവണ ഹൈകോടതിയെ സമീപിക്കേണ്ടിവന്നു. രണ്ട് മൂന്ന് കുട്ടികൾ ഗവേഷണം നിർത്തിപോയി. ദലിത് പെൺകുട്ടികളൊക്കെ ഗവേഷണം നടത്തിയാൽ ഗവേഷണത്തിൻെറ നിലവാരം പോകുമെന്നാണ് പറയുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് എന്ത് ഇടതുപക്ഷ സ്വഭാവമാണുള്ളത്. കോട്ടയത്ത് എ.െഎ.എസ്.എഫ് പ്രവർത്തകക്ക് നേരെ ലൈംഗികാതിക്രമവും മർദനവും നടത്തിയിട്ട് ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ഒരു പുലി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് എം.വി. രാഘവനായിരുന്നു. ഏത് പ്രതിസന്ധിയിലും പതറാതെയും പിന്തിരിഞ്ഞോടാതെയും നിലപാടിലുറച്ചുനിന്ന നേതാവായിരുന്നു എം.വി.ആർ. അദ്ദേഹത്തിൻെറ നിലപാട് അന്ന് അംഗീകരിക്കപ്പെട്ടില്ലെങ്കിലും കാലചക്രം ഉരുണ്ടപ്പോൾ അേദ്ദഹത്തിൻെറ നിലപാടാണ് ശരിയെന്ന് കേരള രാഷ്ട്രീയം അടിവരയിെട്ടന്നും സതീശൻ പറഞ്ഞു. ട്രസ്റ്റ് പ്രസിഡൻറ് സി.പി. േജാൺ അധ്യക്ഷത വഹിച്ചു. പെരുമ്പടവം ശ്രീധരൻ, എം.പി. സാജു, എം.വി. ഗിരീഷ്, എം.ആർ. മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story