കെ.എസ്​.ആർ.ടി.സി: ചീഫ്​ അക്കൗണ്ട്​സ്​ ഓഫിസറെ ഉപരോധിച്ചു

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിൽ ശമ്പളം മുടങ്ങിയതിനെതിരെ കെ.എസ്​.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്​) ചീഫ് ഓഫിസിലെ ചീഫ്​ അക്കൗണ്ട്​സ്​ ഓഫിസറെ ഉപരോധിച്ചു. രാവിലെ 11 നാണ്​ ഉപരോധ സമരം തുടങ്ങിയത്​. തുടർന്ന്​ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ എൻ.എസ്. രഞ്​ജിത്, പ്രദീപ് വി. നായർ, ജില്ല സെക്രട്ടറിയായ എസ്.ആർ അനീഷ് തുടങ്ങിയവർ ​ ഉപരോധ സമരത്തിന്​ നേതൃത്വം നൽകി. തിരുവനന്തപുരം ഒഴികെയുള്ള മറ്റ്​ ജില്ലകളിൽ യൂനിറ്റ് ഓഫിസർമാരെ ഉപരോധിച്ചു. ശമ്പള വിതരണ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ശമ്പളം ലഭിക്കുന്നതുവരെ ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പ്രതിഷേധ സമരം ശക്തമായി തുടരാനാണ്​ സംഘടനയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.