Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 11:59 PM GMT Updated On
date_range 17 Dec 2021 11:59 PM GMTകെ.എസ്.ആർ.ടി.സി: ചീഫ് അക്കൗണ്ട്സ് ഓഫിസറെ ഉപരോധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങിയതിനെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ചീഫ് ഓഫിസിലെ ചീഫ് അക്കൗണ്ട്സ് ഓഫിസറെ ഉപരോധിച്ചു. രാവിലെ 11 നാണ് ഉപരോധ സമരം തുടങ്ങിയത്. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ എൻ.എസ്. രഞ്ജിത്, പ്രദീപ് വി. നായർ, ജില്ല സെക്രട്ടറിയായ എസ്.ആർ അനീഷ് തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യൂനിറ്റ് ഓഫിസർമാരെ ഉപരോധിച്ചു. ശമ്പള വിതരണ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ശമ്പളം ലഭിക്കുന്നതുവരെ ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പ്രതിഷേധ സമരം ശക്തമായി തുടരാനാണ് സംഘടനയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story