ചരമം: ആദ്യകാല കമ്യൂണിസ്റ്റ് ചിന്ന

ആദ്യകാല കമ്യൂണിസ്​റ്റ്​​ ചിന്ന കുണ്ടറ: കിഴക്കേകല്ലടയിലെ ആദ്യകാല കമ്യൂണിസ്​റ്റ്​​ ചിന്ന (92) നിര്യാതയായി. കിഴക്കേകല്ലട ചിറ്റുമല ക്ഷേത്രത്തിന് സമീപം തോട്ടിൻകര കിഴക്കതിൽ പരേതനായ രാഘവ​ൻെറ ഭാര്യയാണ്. പാടങ്ങളിലും പറമ്പുകളിലും കർഷകത്തൊഴിലാളികളോട് കാട്ടിയിരുന്ന അനീതികൾക്കെതിരെ ചിന്ന മുന്നിൽ നിന്നു. 1946ൽ പ്രാക്കുളത്ത് നടന്ന കയർതൊഴിലാളി അവകാശ സമരത്തി​ൻെറ ഭാഗമായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട സ്ഥാണുദേവൻ ഉൾപ്പടെയുള്ള നേതാക്കൾ ചിന്നയുടെ കുടിലിലാണ് ഒളിവിൽ താമസിച്ചിരുന്നത്. വിവരമറിഞ്ഞ ജന്മികളും പൊലീസും ചേർന്ന് ചിന്നയുടെ കുടിലിന് തീയിട്ടു. കുടുംബാംഗങ്ങൾ ഭയന്ന് നാട് വിട്ടു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന്​ ഭക്ഷണം കിട്ടാതെ അവശയായ ചിന്നയെ അഞ്ച് ദിവസത്തിന് ശേഷം മയിലൻ എന്ന സഖാവാണ് രക്ഷിച്ചത്. സ്ഥാണുദേവനെ ഒളിവിൽ താമസിപ്പിച്ചതിന് ചിന്നക്കെതിരെ പൊലീസ് നാല് കേസുകളെടുത്തു. ആദ്യ കമ്യൂണിസ്​റ്റ്​ മന്ത്രിസഭ കേസുകൾ റദ്ദാക്കുകയും ജന്മിമാർ കൈയടക്കിയ വസ്തുക്കൾ തിരിച്ചുനൽകുകയും ചെയ്തു. മക്കൾ: നിർമല, അശോകൻ, അജയൻ (എ.എസ്.ഐ, പുനലൂർ, റെയിൽവേ) മഞ്ജു. മരുമക്കൾ: ശശി, സുധർമ, ഷീജ, സുദേവൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.