Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 11:59 PM GMT Updated On
date_range 17 Dec 2021 11:59 PM GMTചരമം: ആദ്യകാല കമ്യൂണിസ്റ്റ് ചിന്ന
text_fieldsbookmark_border
ആദ്യകാല കമ്യൂണിസ്റ്റ് ചിന്ന കുണ്ടറ: കിഴക്കേകല്ലടയിലെ ആദ്യകാല കമ്യൂണിസ്റ്റ് ചിന്ന (92) നിര്യാതയായി. കിഴക്കേകല്ലട ചിറ്റുമല ക്ഷേത്രത്തിന് സമീപം തോട്ടിൻകര കിഴക്കതിൽ പരേതനായ രാഘവൻെറ ഭാര്യയാണ്. പാടങ്ങളിലും പറമ്പുകളിലും കർഷകത്തൊഴിലാളികളോട് കാട്ടിയിരുന്ന അനീതികൾക്കെതിരെ ചിന്ന മുന്നിൽ നിന്നു. 1946ൽ പ്രാക്കുളത്ത് നടന്ന കയർതൊഴിലാളി അവകാശ സമരത്തിൻെറ ഭാഗമായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട സ്ഥാണുദേവൻ ഉൾപ്പടെയുള്ള നേതാക്കൾ ചിന്നയുടെ കുടിലിലാണ് ഒളിവിൽ താമസിച്ചിരുന്നത്. വിവരമറിഞ്ഞ ജന്മികളും പൊലീസും ചേർന്ന് ചിന്നയുടെ കുടിലിന് തീയിട്ടു. കുടുംബാംഗങ്ങൾ ഭയന്ന് നാട് വിട്ടു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് ഭക്ഷണം കിട്ടാതെ അവശയായ ചിന്നയെ അഞ്ച് ദിവസത്തിന് ശേഷം മയിലൻ എന്ന സഖാവാണ് രക്ഷിച്ചത്. സ്ഥാണുദേവനെ ഒളിവിൽ താമസിപ്പിച്ചതിന് ചിന്നക്കെതിരെ പൊലീസ് നാല് കേസുകളെടുത്തു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കേസുകൾ റദ്ദാക്കുകയും ജന്മിമാർ കൈയടക്കിയ വസ്തുക്കൾ തിരിച്ചുനൽകുകയും ചെയ്തു. മക്കൾ: നിർമല, അശോകൻ, അജയൻ (എ.എസ്.ഐ, പുനലൂർ, റെയിൽവേ) മഞ്ജു. മരുമക്കൾ: ശശി, സുധർമ, ഷീജ, സുദേവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story