ഉത്തരസൂചികയിലെ വംശീയപരാമർശം: മാർച്ച് നടത്തി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കാവിവത്​കരിക്കാൻ ആർ.എസ്.എസിന്‍റെ അച്ചാരം വാങ്ങി പണിയെടുക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. ഉത്തരസൂചികയിലെ വംശീയ പരാമർശം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്തേക്ക് പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധ മാർച്ച് കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. തിരുവനന്തപുരം സോണൽ സെക്രട്ടറി എസ്. മുഹമ്മദ് റാഷിദ്, സൗത്ത് ജില്ല പ്രസിഡന്‍റ്​ റഷീദ് മൗലവി, ജില്ല സെക്രട്ടറിമാരായ ഷിയാസ്, സജീർ, നോർത്ത് ജില്ല പ്രസിഡന്‍റ്​ റഫീഖ് മൗലവി, സെക്രട്ടറി നവാസ് ഖാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.