Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:07 AM GMT Updated On
date_range 10 May 2022 12:07 AM GMTഉത്തരസൂചികയിലെ വംശീയപരാമർശം: മാർച്ച് നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കാവിവത്കരിക്കാൻ ആർ.എസ്.എസിന്റെ അച്ചാരം വാങ്ങി പണിയെടുക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. ഉത്തരസൂചികയിലെ വംശീയ പരാമർശം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്തേക്ക് പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധ മാർച്ച് കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. തിരുവനന്തപുരം സോണൽ സെക്രട്ടറി എസ്. മുഹമ്മദ് റാഷിദ്, സൗത്ത് ജില്ല പ്രസിഡന്റ് റഷീദ് മൗലവി, ജില്ല സെക്രട്ടറിമാരായ ഷിയാസ്, സജീർ, നോർത്ത് ജില്ല പ്രസിഡന്റ് റഫീഖ് മൗലവി, സെക്രട്ടറി നവാസ് ഖാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story