kol54 Kollam Sarath കൊല്ലം: ഗാനമേളവേദികളിൽ സ്ത്രീശബ്ദഗാനങ്ങൾ പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത് (52, എ.ആർ. ശരത്ചന്ദ്രൻനായർ) ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിലെ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്. ജാനകിയുടെ ശബ്ദം അനുകരിച്ച് പാടുന്നതിലൂടെയാണ് ശ്രദ്ധേയനായത്. കൊല്ലം കുരീപ്പുഴ മണലിൽ ശിവക്ഷേത്രത്തിനുസമീപം വയലഴികത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. മാതാവ്: രാജമ്മ. സഹോദരി: കുമാരി ദീപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.