ശ്രീ​ജി​ത്ത്

ക്രിമിനല്‍ കേസുകളിലെ പ്രതി വിദേശ മദ്യവുമായി പിടിയില്‍

വ​ലി​യ​തു​റ: നി​ര​വ​ധി ക്രി​മി​ന​ല്‍-​അ​ബ്കാ​രി കേ​സി​ലെ പ്ര​തി​യെ ഇ​ന്ത്യ​ന്‍ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ന്‍ഡ് ആ​ന്റി നാ​ര്‍ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വ​ഡ് പി​ടി​കൂ​ടി. വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ര്‍ സ്വ​ദേ​ശി സൂ​ര്യ എ​ന്ന ശ്രീ​ജി​ത്തി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

തു​ട​ര്‍ച്ച​യാ​യി ഡ്രൈ ​ഡേ ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ല്‍ തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ശം​ഖും​മു​ഖം, കൊ​ച്ചു​വേ​ളി, വെ​ട്ടു​കാ​ട് പ​രി​സ​ര​ത്ത് ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്ത​വേ​യാ​ണ്​ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും മു​ന്‍കാ​ല സ്‌​ക്വാ​ഡ് ഓ​ഫി​സി​ലെ അ​ബ്കാ​രി കേ​സി​ലും പ്ര​തി​യാ​യ ശ്രീ​ജി​ത്തി​നെ കൊ​ച്ചു​വേ​ളി ടൈ​റ്റാ​നി​യം ഭാ​ഗ​ത്തു​നി​ന്ന്​ ഇ​ന്ത്യ​ന്‍ നി​ര്‍മ്മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടു​മ്പാ​ള്‍ ശ്രീ​ജി​ത്ത് സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​റി​ല്‍നി​ന്ന്​ വി​ല്‍പ്പ​ന​ക്ക്​ സൂ​ക്ഷി​ച്ച 4.5 ലി​റ്റ​ര്‍ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. മ​ദ്യം വി​റ്റ വ​ക​യി​ലെ 2,100 രൂ​പ​യും ക​ണ്ടെ​ടു​ത്തു. ഗ്രേ​ഡ് അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര​യ ലോ​റ​ന്‍സ് പി, ​രാ​ജേ​ഷ് കു​മാ​ര്‍ ആ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​ക്ഷ​യ്, സു​രേ​ഷ്, പ്ര​ബോ​ധ്, വി​നേ​ഷ് കൃ​ഷ്ണ​ന്‍, ആ​രോ​മ​ല്‍ രാ​ജ​ന്‍, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ ആ​ന്റോ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Accused in criminal cases arrested with foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.