തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം പിടികൂടി. കുടപ്പനക്കുന്ന്, പാതിരപള്ളി, ഇളയംപള്ളിക്കോണം പാറയിൽവീട്ടിൽ ദിനു എന്നു വിളിക്കുന്ന പ്രമോദി(29)നെയാണ് പേരൂടക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല കലക്ടറുടെ കാപ്പ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. പേരൂടക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സൈജുനാഥിന്റെ നേതൃത്വത്തിൽ എസ്.ഐ സന്ദീപ്, സി.പി.ഒമാരായ ശരത്ചന്ദ്രൻ, ബിനുകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.