നഗരാസൂത്രണം പുതിയ കാഴ്ചപ്പാടിലേക്ക്; ഭരണസമിതികളിൽ 25 ശതമാനം സംവരണം യുവജനങ്ങൾക്ക്​

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രാ​സൂ​ത്ര​ണ​ത്തി​ന്​ പു​തി​യ കാ​ഴ്​​ച​പ്പാ​ടും ഭ​ര​ണ​സ​മി​തി​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക്​ 25 ശ​ത​മാ​നം സം​വ​ര​ണ​വും കൊ​ണ്ടു​വ​രു​ന്ന​ത​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ന​ഗ​ര​ന​യ ക​മീ​ഷ​ന്റെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട്. ന​ഗ​ര-​ഗ്രാ​മ​ഭേ​ദ​മി​ല്ലാ​തെ സം​സ്ഥാ​ന​ത്തെ ഒ​റ്റ ന​​ഗ​ര​മാ​യി വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ന​​ഗ​ര​ന​യം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ന​ഗ​രാ​സൂ​ത്ര​ണം കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ചി​ട്ട​പ്പെ​ടു​ത്തു​ക, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ഫ​ഷ​ന​ലു​ക​ളെ നി​യ​മി​ക്കു​ക, സം​രം​ഭ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ന​ഗ​ര​ങ്ങ​ളി​ൽ സം​രം​ഭ​ക വി​ക​സ​ന കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ക, കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ ക്രെ​ഡി​റ്റ് റേ​റ്റി​ങ്​ പു​തു​ക്കു​ക എ​ന്നി​വ ഉ​ൾ​പ്പെ​ടെ 48 നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

മു​നി​സി​പ്പ​ൽ ബോ​ണ്ടു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്രെ​ഡി​റ്റ് റേ​റ്റി​ങ്​ പു​തു​ക്ക​ൽ. സ്വ​ന്തം നി​ല​യി​ൽ വാ​യ്പ​ക​ളെ​ടു​ത്താ​ൽ തി​രി​ച്ച​ട​ക്കാ​നു​ള്ള ശേ​ഷി ഓ​രോ കോ​ർ​പ​റേ​ഷ​നും എ​ത്ര​യു​ണ്ടെ​ന്ന​ത് ക്രെ​ഡി​റ്റ് റേ​റ്റി​ങ്ങി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് തീ​രു​മാ​നി​ക്കു​ക.

കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ളു​ടെ സ​മ​​ഗ്ര വി​ക​സ​ന​ത്തി​നാ​യി മെ​ട്രോ​പൊ​ളി​റ്റ​ൻ ആ​സൂ​ത്ര​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ല്ലം, തൃ​ശൂ​ർ, ക​ണ്ണൂ​ർ ന​​ഗ​ര​ങ്ങ​ളി​ലും ഇ​ത് ന​ട​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ന് നേ​രെ കി​ഴ​ക്കോ​ട്ടും ഉ​ത്ത​ര മ​ല​ബാ​റി​ലേ​ക്ക് വ​ട​ക്കോ​ട്ടും ന​ഗ​ര ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​ണ് ന​ഗ​ര​വ​ത്​​ക​ര​ണ​മു​ണ്ടാ​കു​ന്ന​തെ​ന്ന് 2050 വ​രെ​യു​ള്ള വി​ക​സ​ന​ത്തി​ന്റെ സ്ഥ​ല​പ​ര​മാ​യ പ്ര​വ​ണ​ത​ക​ൾ വി​ല​യി​രു​ത്തി​ക്കൊ​ണ്ട് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള സ​ർ​ക്കാ​റി​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ഗ്ര​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ക​മീ​ഷ​ന് ന​ല്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​റ്റ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

* സം​രം​ഭ​ങ്ങ​ളെ​യും സാ​ങ്കേ​തി​ക-​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ല ത​ല മാ​പ്പി​ങ്

* കി​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി, കു​സാ​റ്റ് തു​ട​ങ്ങി​യ സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ണി​ചേ​ർ​ത്ത് സ​മ​ഗ്ര വി​വ​ര വി​ശ​ക​ല​നം

* എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും ന​ഗ​ര നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ

* ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള സ്ഥ​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ

* സ്മാ​ർ​ട്ട് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം

* വ​ര​ൾ​ച്ച മേ​ഖ​ല​യി​ൽ സം​യോ​ജി​ത നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി

* അ​തി വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധ സം​വി​ധാ​നം

* പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​ന് അ​ഞ്ച്​ സം​സ്ഥാ​ന​ങ്ങ​ൾ ചേ​ർ​ന്നു​കൊ​ണ്ടു​ള്ള സം​യു​ക്ത പ​രി​പാ​ടി​ക​ൾ

Tags:    
News Summary - Urban planning to a new perspective- 25 percent reservation for youth in governing bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.