കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പറേറ്റ്, വര്‍ഗീയ ഭരണത്തിനെതിരെ കർഷകത്തൊഴിലാളി സംയുക്ത സമരസമിതിയും ട്രേഡ് യൂനിയനുകളും ചേര്‍ന്ന് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു

എ.ഡി.ബി ​ജലവിതരണ കരാർ; സമരം ശക്​തിപ്പെടുമ്പോഴും പുനഃപരിശോധിക്കാതെ സർക്കാർ

തി​രു​വ​ന​ന്ത​പു​രം: എ.​ഡി.​ബി സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കൊ​ച്ചി​യി​ലും തു​ട​ർ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കെ​തി​രെ ജ​ല അ​തോ​റി​റ്റി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ സം​യു​ക്​​ത​മാ​യി സ​മ​രം രം​ഗ​ത്ത്​ തു​ട​രു​​​​​മ്പോ​ഴും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​തെ സ​ർ​ക്കാ​ർ.

ജ​ല അ​തോ​റി​റ്റി​യെ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​​ടെ തു​ട​ക്ക​മാ​ണി​തെ​ന്ന വി​മ​ർ​ശ​നം വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ ഉ​യ​രു​​​മ്പോ​ഴും സ​ർ​ക്കാ​ർ വ്യ​ക്​​ത​ത​വ​രു​ത്താ​ൻ ത​യാ​റാ​വു​ന്നി​ല്ല.

എ.​ഡി.​ബി. വാ​യ്പ സ്വീ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ റ​ദ്ദാ​ക്കി വ്യ​വ​സ്ഥ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി.​ഐ.​ടി.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം ഉ​ൾ​​പ്പെ​ടെ ആ​വ​​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി സം​യു​ക്ത സ​മ​ര​സ​മി​തി ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രാ​യ മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി. ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ക്കം പ​​ങ്കെ​ടു​ത്ത സെ​ക്ര​​ട്ടേ​റി​യ​റ്റ്​ സ​മ​രം എ.​ഡി.​ബി​ക്കെ​തി​രെ യൂ​നി​യ​നു​ക​ളു​ടെ യോ​ജി​ച്ച പോ​രാ​ട്ടം തു​ട​രു​മെ​ന്ന സ​ന്ദേ​ശ​മാ​ണ്​ ന​ൽ​കു​ന്ന​ത്.

എ.ഡി.ബി വായ്പയുടെ മറവിൽ കുടിവെള്ള മേഖല സ്വകാര്യവത്​കരിക്കാനുള്ള നീക്കത്തിനെതിരെ കേരള വാട്ടർ അതോറിറ്റി സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ്​ മാർച്ച്​

കെ.​എ​സ്.​ഇ.​ബി​യി​ൽ സ്മാ​ർ​ട്​ മീ​റ്റ​റി​നെ​തി​രാ​യി ന​ട​ന്ന സ​മ​രം വി​ജ​യി​ച്ച​പോ​ലെ എ.​ഡി.​ബി​ക്കെ​തി​രാ​യ സ​മ​രം വി​ജ​യി​ക്കും​വ​രെ പോ​രാ​ട്ടം തു​ട​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ.

പ​ത്ത് വ​ർ​ഷ​ത്തേ​ക്ക്​ ജ​ല വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്റെ ന​ട​ത്തി​പ്പ് സൂ​യ​സ് പോ​ലു​ള്ള ആ​ഗോ​ള കു​ത്ത​ക ക​മ്പ​നി​യെ ഏ​ൽ​പി​ക്ക​ന്ന​ത് ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്ക​ന്ന പൊ​തു​ജ​ല സം​വി​ധാ​ന​ത്ത സ്വ​കാ​ര്യ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന ന​ട​പ​ടി ത​ന്നെ​യാ​ന്നെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, വി​വി​ധ​ത​ല​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം പ​ദ്ധ​തി​ക്ക്​ അ​നു​മ​തി ന​ൽ​കാ​നു​ള്ള ശ്ര​മ​മാ​ണ്​ ഭ​ര​ണ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര റി​പ്പോ​ർ​ട്ട്​ ജ​ല ​​അ​തോ​റി​റ്റി സി.​എം.​ഡി ജ​ല​വി​ഭ​വ വ​കു​പ്പ്​ അ​ഡീ. സെ​ക്ര​ട്ട​റി​ക്ക്​ ​ കൈ​മാ​റി​യി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ലെ ജ​ല​വി​ത​ര​ണം ​ഫ്ര​ഞ്ച്​ ക​മ്പ​നി​യെ ഏ​ൽ​പ്പി​ക്കാ​നു​ള്ള ക​രാ​ർ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും റീ​ടെ​ൻ​ഡ​ർ വി​ളി​ക്കാ​നാ​വി​ല്ലെ​ന്നും​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ഇ​തി​ന​കം ന​ട​ന്ന ച​ർ​ച്ച​യി​ൽ​ ജ​ല​വി​ഭ​വ വ​കു​പ്പ്​ അ​ഡീ. ചീ​ഫ്​ സെ​​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ്​ സി​ൻ​ഹ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഭ​ര​ണ-​പ്ര​തി​പ​ക്ഷ യൂ​നി​യ​ൻ ​പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു ഈ ​ ​വി​ശ​ദീ​ക​ര​ണം. ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​മെ​ന്ന വാ​ക്കാ​ലു​ള്ള ഉ​റ​പ്പി​ന​പ്പു​റം തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടു​മി​ല്ല.

Tags:    
News Summary - ADB Water Supply Agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.