തിരുവനനന്തപുരം: പൂന്തുറ പൊലിസ് സ്റ്റേഷനില്‍നിന്ന് ബീമാപളളി ഭാഗത്ത് രാത്രികാല പരിശോധനക്കായെത്തിയ പൊലീസ് പട്രോളിങ് സംഘത്തെ അഞ്ചംഗ സാമൂഹികവിരുദ്ധ സംഘം ആക്രമിച്ചു. എസ്.ഐക്ക് ഗുരുതര പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയില്‍ പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോമ്പൗണ്ടിൽ സംശായസ്പദമായി കണ്ടയാളെ പൊലീസ് ദേഹപരിശോധന നടത്തുന്നതിനിടെ മറുവശത്ത്നിന്ന് നാലുപേര്‍ ഓടിയത്തെി കമ്പികൊണ്ട് പൊലിസിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പൂന്തുറ എസ്.ഐ ജയപ്രകാശിന് സാരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ സ്റ്റേഷനില്‍ വിവരമറിയിച്ച് കൂടുതല്‍ പൊലീസുകാർ സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ക്രിസ്റ്റി, സീനിയര്‍ സി.പി.ഒമാരായ അനീഷ്, വിനു എന്നിവര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.