ആ​റ്റി​ങ്ങ​ലി​ൽ പി​ടി​ച്ചെ​ടു​ത്ത നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ

ആറ്റിങ്ങലിൽ 120 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

ആറ്റിങ്ങൽ: വ്യാപക പരിശോധനയിൽ 120 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് സ്ക്വാഡ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 കടകളിൽ പരിശോധന നടത്തി. ഇതിൽ രണ്ടു കടകളിൽനിന്നാണ് 120 കിലോ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.

ബി.ടി.എസ് റോഡിലെ ശ്രീനാരായണ എന്റർപ്രൈസസ്, പാലസ് റോഡിലെ യുവർ ചോയിസ് എന്ന ലാഭമേള കടയിൽനിന്നുമാണ് പ്ലാസ്റ്റിക്കുകൾ കണ്ടെടുത്തത്. ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിച്ചെന്നും ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഹാസ്മി, ഷെൻസി തുടങ്ങിയവരുടെ സംഘമാണ് പരിശോധനക്ക് നേതൃത്വം വഹിച്ചത്. 

Tags:    
News Summary - banned plastic seized at Attingal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.