ആറ്റിങ്ങൽ: ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം. ഇയാസിനെ ആറ്റിങ്ങൽ എസ്.ഐ അകാരണമായി മർദിച്ചെന്നാരോപിച്ച് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫിസിന് മുന്നിൽ ധർണ നടത്തി. ഇദ്ദേഹത്തിെൻറ വാർഡിൽ ഇരുവിഭാഗം തമ്മിൽ തർക്കം നടക്കുന്നതിനിടെ അനുരഞ്ജന സംഭാഷണത്തിനെത്തിയ ഇല്യാസിനെ പ്രകോപിതനായി എസ്.ഐ രാഹുൽ മർദിക്കുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.
എസ്.ഐയെ സസ്പെൻഡ് ചെയ്യണമെന്നും ഹരിജൻ അട്രോസിറ്റീസ് വകുപ്പു പ്രകാരം കേസെടുക്കണമെന്നും ധർണ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായ വി.എസ്. അജിത്കുമാർ പറഞ്ഞു. സംഭവത്തിെൻറ വിശദാംശങ്ങൾ കാട്ടി ഡിവൈ.എസ്.പിക്കും റൂറൽ എസ്.പിക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എസ്. ആദർശ്, ആറ്റിങ്ങൽ സതീഷ് , ആലംകോട് ജോയ്, അനിൽ ആറ്റിങ്ങൽ, ശ്രീരംഗൻ എന്നിവർ സംസാരിച്ചു. എം. ഇല്യാസ്, ബാബു പൊടിയൻവിള, മുരളീധരൻനായർ പി, എ.എം. അഷറഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.