ആറ്റിങ്ങൽ: ചിറയില്‍ മുങ്ങിമരിച്ച മധ്യവയസ്കെൻറ കോവിഡ് പരിശോധനഫലം പുറത്തുവന്നതോടെ ആശുപത്രിയിൽ സംഘര്‍ഷം. കടയ്ക്കാവൂര്‍ പെരുങ്ങുളം തൊട്ടികല്ല് ലക്ഷംവീട് കോളനിയില്‍ സലിമാണ്(48) ശനിയാഴ്ച മരിച്ചത്.സലിമിെൻറ മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലായിരുന്നു.
മൃതദേഹത്തില്‍നിന്ന് എടുത്ത ജീനോ ടെസ്റ്റ്ഫലം നെഗറ്റിവ് ആണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം ഇല്ലാത്തതിനാല്‍ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ 10നായിരുന്നു പോസ്റ്റ്മോർട്ടം നിശ്ചയിച്ചിരുന്നത്.
പോസ്റ്റ്മോർട്ടം നടത്താന്‍ ഡോക്ടര്‍മാര്‍ ഉച്ചയായിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അന്വേഷിക്കാന്‍ ഡോക്ടറെ സമീപിച്ചു. ഈസമയത്താണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ച ഫലം പോസിറ്റിവ് ആണെന്നും അതിനാലാണ് പോസ്റ്റ്മോർട്ടത്തിന് വരാതിരുന്നതെന്നും അറിയിച്ചു.
ഇതോടെ ആശുപത്രി സംഘര്‍ഷഭൂമിയായി. ബന്ധുക്കള്‍ അശുപത്രിയിലേക്ക് ഇരച്ച് കയറി ഡൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് കയര്‍ക്കുകയും ബഹളംവെക്കുകയും ചെയ്തു. ആശുപത്രി അതികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസും കടയ്ക്കാവൂര്‍ പൊലീസും സംഭവസ്ഥലത്ത് എത്തി.
പരിശോധനഫലത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയായിരുന്നു തര്‍ക്കം. കോവിഡ് രോഗബാധ അറിയാതെ പലരും മൃതദേഹവുമായി ഇടപഴകിയിരുന്നു. കൂടാതെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉള്‍പ്പെെടയുള്ളവര്‍ ആശങ്കയിലായ സംഭവമായിരുന്നു കഴിഞ്ഞദിവസം നടന്നത്.
വൈകുന്നേരത്തോടെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചു. വീടിനുസമീപത്തെ ചിറയില്‍ കുളിക്കാന്‍ ഇറങ്ങവെ ചളിയില്‍ താഴ്ന്നാണ് സലിം മരിച്ചത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ദരീഫ. മക്കള്‍: സബീര്‍, സജീര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.