ആറ്റിങ്ങൽ: കടയ്ക്കാവൂരിൽ ഒാട്ടോറിക്ഷ വാടകയെ ചൊല്ലി അതിഥിത്തൊഴിലാളി കുടുംബത്തിനു നേരെ ആക്രമണം നടത്തിയ പ്രതികളെ കടയ്ക്കാവൂർ പോലീസ് പിടികൂടി. പെരുംകുളം വയലിൽ വീട്ടിൽ നാസർ (63), പെരുംകുളം ഷിബു മൻസിലിൽ ശേഖർ എന്ന ഷാജി (52) എന്നിവരാണ് പിടിയിലായത്.
മണനാക്ക് പെരുങ്കുളം കാവുവിള റോഡിൽ സരസ്വതിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി കറുപ്പസ്വാമി (63) മകനും ഓട്ടോ ഡ്രൈവറുമായ ബിജു (39) ഭാര്യ രാസാത്തി (34 ) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയാണ് ആക്രമണമുണ്ടായത്. രാവിലെ പാൽ കറക്കാൻ പോകുന്നവഴിക്കു മണനാക്കിൽ രണ്ടംഗസംഘം കറുപ്പസ്വാമിയെ വഴിയിൽ തടഞ്ഞു മർദിച്ചവശനാക്കി.
റോഡിൽ കുഴഞ്ഞുവീണ കറുപ്പസ്വാമിയുടെ കൈ അടിച്ചൊടിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ കറുപ്പസ്വാമിയുടെ വീട്ടിലെത്തി വീടിനുസമീപം പാർക്കുചെയ്തിരുന്ന ബിജുവിെൻറ ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ഭാര്യ രാസാത്തിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു വീടിെൻറ സോപാനം തകർത്തു. ഗുരുതര പരിക്കേറ്റ കറുപ്പസ്വാമിയെ നാട്ടുകാർ ചേർന്നാണു ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചത്.
ഓട്ടോറിക്ഷ വാടക കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണു അക്രമത്തിൽ കലാശിച്ചതെന്നു കടയ്ക്കാവൂർ എസ്.എച്ച്.ഒ വി. അജേഷ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ഒന്നാംപ്രതി നാസറിനെ മെഡിക്കൽ കോളജിനു സമീപമുള്ള ഒരു ലോഡ്ജിൽനിന്നും രണ്ടാം പ്രതി ഷാജിയെ വർക്കല മുതൽ പൊലീസ് പിന്തുടർന്നെങ്കിലും പെരുംകുളത്തു വെച്ചാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ കെ. അജേഷ്, എസ്.ഐ എസ്.എസ്. ദിപു, കെ.എസ് നാസറുദ്ദീൻ, ബി. മഹീൻ, എ.എസ്.ഐ ശ്രീകുമാർ, ജയകുമാർ, ജ്യോതിഷ്, സുജിൻ, സന്തോഷ്, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.