ആറ്റിങ്ങൽ: കാലാവസ്ഥയെയും ആരോഗ്യത്തെയും അവഗണിച്ച് സ്ഥാനാർഥികളുടെ പര്യടനം. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ശനിയാഴ്ച അരുവിക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തുകൊണ്ടാണ് പര്യടനം ആരംഭിച്ചത്. ഉച്ചക്കുശേഷം നെടുമങ്ങാട് നടന്ന തെരഞ്ഞെടുപ്പ് കൺെവൻഷനിലും പങ്കെടുത്തു. കിളിമാനൂർ, മുദാക്കൽ, പനവൂർ മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്ത് വോട്ടഭ്യർഥിച്ചു. ഞായറാഴ്ച രാവിലെ 10ന് കിഴുവിലം, 10.30ന് പാങ്ങോട്, വൈകീട്ട് മൂന്നിന് തേമ്പാംമൂട്, 3.30ന് അരുവിക്കര, നാലിന് മാറാനല്ലൂർ, അഞ്ചിന് വെള്ളല്ലൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും.
എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി. ജോയ് പനി ബാധിച്ചതിനാൽ ശനിയാഴ്ച പ്രത്യക്ഷപ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വെള്ളിയാഴ്ച രാത്രി ചികിത്സ തേടിയ ജോയ് ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. ഇതിനുശേഷം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുകയും ഫോൺ മുഖാന്തരം വോട്ട് തേടുകയും ചെയ്തു. ഞായറാഴ്ച വർക്കല, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ പര്യടനം തീരുമാനിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരന്റെ ശനിയാഴ്ചത്തെ െതരഞ്ഞെടുപ്പ് പര്യടനം വെമ്പായം തേക്കട മാടൻതമ്പുരാൻ ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ചു. ആറ്റിങ്ങലിൽ എൻ.എസ്.എസ് ഓഫിസ്, ജ്യോതി സെൻട്രൽ സ്കൂൾ എന്നിവിടങ്ങൾ സന്ദർശിച്ചു. ആര്യനാട് വികസന ചർച്ചയിൽ പങ്കെടുത്ത് വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചു. വൈകീട്ട് നരുവാമൂട്, കാട്ടാക്കട, കരകുളം എന്നിവിടങ്ങളിൽ പദയാത്രകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.