ആറ്റിങ്ങൽ: ഒരു കോടി രൂപയുടെ തട്ടിപ്പ് കേസിൽ ക്ഷേത്ര പൂജാരിമാർ അറസ്റ്റിൽ. ജ്വല്ലറികളിൽനിന്നും വ്യക്തികളിൽനിന്നും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തി ഒളിവിൽ പോയ പ്രതികളെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ പാട്ടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനമനുഷ്ഠിച്ചുവന്ന പഴയകുന്നുമ്മേൽ കുന്നുമ്മൽ അരുൺ നിവാസിൽ അരുൺകുമാർ (25), ചേർത്തല നാഗം കുളങ്ങര നീലാട്ട് ഹൗസിൽ ആദ്യ സൂര്യ നാരായണവർമ എന്ന സുമേഷ് (34) എന്നിവരെയാണ് മൈസൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ പ്രവർത്തിക്കുന്ന രണ്ട് ജ്വല്ലറികളിൽനിന്നും പല വ്യക്തികളിൽനിന്നുമായി ഒരു കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ പ്രതികൾ കർണാടകം, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതികൾ മൈസൂരുവിൽ ഉണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്.ഐ അഭിലാഷ്, എ.എസ്.ഐ രാജീവൻ, സി.പി.ഒ റിയാസ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.