കല്ലമ്പലം: പത്രവിതരണത്തിനിടയിലും ജനങ്ങളോട് വോട്ട് ചോദിക്കുകയാണ് ഉദയൻ. മാധ്യമം പൈവേലികോണം ഏജൻറ് ജി. ഉദയനാണ് പത്രവിതരണത്തിനിടെ വോട്ട് അഭ്യർഥിക്കുന്നത്. നാവായിക്കുളം പഞ്ചായത്തിലെ 17 വാർഡായ താഴെ വെട്ടിയറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണ് ഇദ്ദേഹം.
െതരഞ്ഞെടുപ്പിൽ വിജയിച്ചാൽ പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. ശുചിമുറി മാലിന്യം ഉൾപ്പെടെ നിക്ഷേപിച്ച് നാവായിക്കുളം മലിനമായെന്ന് ഉദയൻ ചൂണ്ടിക്കാട്ടുന്നു. ഇടതും വലതും മാറി ഭരിക്കുന്ന വാർഡിൽ മാലിന്യപ്രശ്നത്തിന് പരിഹാരം അകലെയാണ്. ഇത് പരിഹരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. അത് ലക്ഷ്യമിട്ടാണ് പാർട്ടികളുടെ പിന്തുണയില്ലാതെ െതരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.
പുലർച്ച മൂന്നിന് പത്രവിതരണവും അതിന് ശേഷം ഓട്ടോ ഡ്രൈവറായും ജോലി ചെയ്യുന്നു. പത്രവിതരണം കൂടുതലും നാവായിക്കുളം ഭാഗത്തായതിനാൽ വോട്ടുതേടലിന് പ്രത്യേക സമയം വേണ്ട. പത്രവിതരണത്തിലെ സൗഹൃദം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഉദയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.