പോക്സോ കേസ് പ്രതിക്ക്​ ഒമ്പത്​ വർഷം കഠിന തടവ്

ആ​റ്റി​ങ്ങ​ൽ: പ​തി​നൊ​ന്ന് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​നാ​ക്കി​യ പ്ര​തി​ക്ക് ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ൽ​പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ. റാ​ത്തി​ക്ക​ൽ സ്വ​ദേ​ശി​യാ​യ മു​ണ്ട സ​ലിം എ​ന്ന സ​ലിം (70) നെ​യാ​ണ് ആ​റ്റി​ങ്ങ​ൽ ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി ടി.​പി. പ്ര​ഭാ​ഷ് ലാ​ൽ ശി​ക്ഷി​ച്ച​ത്.

വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി മൈ​ന​റാ​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യെ​ന്ന കേ​സി​ലാ​ണ് ശി​ക്ഷ. പി​ഴ​ത്തു​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​യ കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ലു​മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​ഞ്ഞു.

കേ​സി​ൽ പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി​യ സാ​ക്ഷി​യു​ടെ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. വ​ർ​ക്ക​ല ​െപാ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​എം.​മു​ഹ്സി​ൻ ഹാ​ജ​രാ​യി.


Tags:    
News Summary - Pocso: accused faces up to nine years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.