ആറ്റിങ്ങൽ: കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിനെതിരായ അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനം. കെ.പി.സി.സി സെക്രട്ടറി ആയിരുന്ന എം.എ. ലത്തീഫിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
നടപടി അനാവശ്യമാണെന്ന് ആരോപിച്ചാണ് എ ഗ്രൂപ് പ്രവർത്തകർ തെരുവിലിറങ്ങിയത്. മംഗലപുരം, മുദാക്കൽ, ചിറയിൻകീഴ് പഞ്ചായത്തുകളിലാണ് പ്രകടനം നടന്നത്.
മുദാക്കൽ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണന്, മംഗലപുരം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബി.സി. അജയരാജ്, പഞ്ചായത്തംഗം ശ്രീചന്ത്, കടയ്ക്കവൂർ പഞ്ചായത്തംഗം പെരുങ്കുളം അന്‍സര്‍, യൂത്ത് കോണ്‍ഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡൻറ് അഹിലേഷ് നെല്ലിമൂട്, നേതാക്കളായ നാസര്‍, സഞ്ജു, എം.എസ്. ബിനു, നസീര്‍, നിതിന്‍, ഷജിന്‍ തുടങ്ങിയവര്‍ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.
സസ്പെൻഷനിൽ പ്രതിഷേധിച്ച് എം.എ. ലത്തീഫ് അനുഭാവികളായ നേതാക്കൾ സംഘടന ചുമതലകൾ രാജിവെക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.