ബിവറേജസ് ഗോഡൗണിലെ മദ്യ കവർച്ച: ഒരാള്‍കൂടി അറസ്​റ്റില്‍

ആറ്റിങ്ങല്‍: ബിവറേജസ് ഗോഡൗണില്‍ നിന്ന് 1395 ലിറ്റര്‍ മദ്യം മോഷ്​ടിച്ച് കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്​റ്റില്‍. കവലയൂര്‍ മൂങ്ങോട് കൂട്ടിക്കട കടയില്‍വീട്ടില്‍ കിരണ്‍ (22) ആണ് വ്യാഴാഴ്ച അറസ്​റ്റിലായത്. കേസില്‍ ഇതുവരെ അറസ്​റ്റിലായവരുടെ എണ്ണം അഞ്ചായി. അറസ്​റ്റിലായവര്‍ മദ്യം വിറ്റ് സൂക്ഷിച്ചിരുന്ന 1,54,000 രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസുമായി നേരിട്ട് ബന്ധമുള്ള കൂട്ടിക്കട സ്വദേശി സജിന്‍വിജയന്‍ എന്നയാള്‍ കൂടി കസ്​റ്റഡിയിലായതായി സൂചനയുണ്ട്.

കവലയൂര്‍ മൂങ്ങോട് പൂവത്ത് വീട്ടില്‍ രജിത്ത് (47), കവലയൂര്‍ മൂങ്ങോട് സുമവിലാസത്തില്‍ മെബിന്‍ ആര്‍തര്‍ (23), ചിറയിന്‍കീഴ് ആനത്തലവട്ടം ജിബിന്‍നിവാസില്‍ ജിബിന്‍ (29), ഒറ്റൂര്‍ മൂങ്ങോട് എവര്‍ഗ്രീന്‍ വീട്ടില്‍ നിഖില്‍ (21) എന്നിവരാണ് കേസില്‍ കഴിഞ്ഞദിവസങ്ങളില്‍ അറസ്​റ്റിലായവര്‍. ഗോഡൗണിനുള്ളില്‍കടന്ന് മദ്യം പുറത്തെത്തിച്ചവരിലൊരാള്‍ കിരണാണെന്ന് പൊലീസ് പറഞ്ഞു. അറസ്​റ്റിലായവരില്‍ ജിബിന്‍, നിഖില്‍ എന്നിവര്‍ മദ്യം വിൽപന നടത്തിയവരാണ്.

വെല്‍ഡിങ് തൊഴിലാളിയായ കിരണാണ് ഗോഡൗണിലെ മേല്‍ക്കൂരയുടെ ഷീറ്റ് ഉറപ്പിച്ചിരുന്ന നട്ട് ഇളക്കി മാറ്റി അകത്ത് കടക്കാമെന്ന് കണ്ടെത്തിയതും ആ വിദ്യ പ്രയോഗിച്ചതുമെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സി.എസ്. ഹരിയുടെ നിർദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ടി. രാജേഷ്‌കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ്​ ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി

Tags:    
News Summary - robbery at beverages corporation outlet Another arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.