ആറ്റിങ്ങൽ: പൊലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതി പിടിയിൽ. വലിയതുറ സ്വദേശിയും അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടം വീട്ടിൽ താമസിക്കുന്ന അണ്ണികുമാർ എന്ന സെൽവ(44)നെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്ങ്, വലിയതുറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സെൽവൻ.
കഴിഞ്ഞ നവംബറിൽ അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ആയുധവുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പട്രോളിങ് സംഘത്തിലെ പൊലീസുദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപിച്ചത് സെൽവനായിരുന്നു. ഇതിനുശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി നിയാസിെൻറ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഇൻസ്പെക്ടർ ചന്ദ്രദാസ്, എസ്.ഐ. സുനിൽകുമാർ, എസ്.സി.പി.ഒമാരായ മനോജ്, ഡീൻ, ഷിബു, ഷാൻ, സി.പി.ഒ അംജിത് തുടങ്ങിയവർ മാമ്പള്ളി കടപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വലിയതുറ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സമാനമായ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. കേസുകളിൽ കോടതിയിൽ ജാമ്യമെടുത്ത് പിന്നീട് കോടതിയിൽ ഹാജരാകാതിരിക്കുന്നതും പ്രതിയുടെ പതിവുരീതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.