ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ ബ​യോ​മൈ​നി​ങ്​ സം​വി​ധാ​നം ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

സംസ്ഥാനത്തെ ആദ്യ ബയോമൈനിങ് സംവിധാനം പഠനവിധേയമാക്കുന്നു

ആറ്റിങ്ങൽ: നഗരസഭ നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ബയോമൈനിങ് സംവിധാനം സംസ്ഥാന സർക്കാർ പഠനവിധേയമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഉന്നതതല സംഘം സ്ഥലം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യം, അർബൻ ഡയറക്ടർ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് ആറ്റിങ്ങൽ നഗരസഭയുടെ ഖരമാലിന്യ സംസ്കരണകേന്ദ്രം സന്ദർശിച്ചത്. നഗരസഭതലത്തിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ബയോമൈനിങ് സംവിധാനം നേരിൽകണ്ട് വിലയിരുത്തുന്നതിനാണ് ഇവർ എത്തിയത്.

പ്ലാന്റ് സന്ദർശിച്ച സംഘം ശുചീകരണ തൊഴിലാളികളോടും ക്ഷേമാന്വേഷണങ്ങൾ നടത്തി. മാലിന്യ പരിപാലനത്തിന് മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾ ആറ്റിങ്ങൽ നഗരസഭയുടെ പാത പിന്തുടരണമെന്നും സർക്കാർ പ്രതിനിധിസംഘം വ്യക്തമാക്കി.

ഈ മാതൃകയുടെ ഗുണങ്ങളും പോരായ്മകളും മനസ്സിലാക്കി ഇതര തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ച് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനാണ് സംവിധാനം പഠനവിധേയമാക്കുന്നത്.

ചെയർപേഴ്സൺ എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ രമ്യ സുധീർ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എസ്. ഷീജ, ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളായ എസ്. സുഖിൽ, ജി. ശങ്കർ, സെക്രട്ടറി കെ.എസ്. അരുൺ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്‌പെക്ടർ എസ്.എസ്. മനോജ് തുടങ്ങിയവരോട് പ്രതിനിധി സംഘം സംസാരിച്ചു.

Tags:    
News Summary - The first biomining system in the state is being studied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.