ആറ്റിങ്ങൽ: ബിവറേജ് കോർപറേഷെൻറ ആറ്റിങ്ങലിലെ ഗോഡൗണിൽനിന്ന് വിദേശമദ്യക്കുപ്പികൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെക്കൂടി ആറ്റിങ്ങൽ പൊലീസ് അറസ്റ്റ്ചെയ്തു. കവലയൂർ മൂങ്ങോട് സുമവിലാസത്തിൽ മെബിൻ ആർദർ(23), ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ (29), മൂങ്ങോട് എവർഗ്രീൻ വീട്ടിൽ നിഖിൽ (21) എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കവലയൂർ മൂങ്ങോട് പൂവത്തുവീട്ടിൽ രജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് മറ്റുള്ളവർ വലയിലായത്.
മോഷണവുമായി നേരിട്ട് ബന്ധമുള്ള മൂങ്ങോട് സ്വദേശി കിരൺ എന്ന യുവാവ് കസ്റ്റഡിയിലുണ്ടെന്ന് അറിയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുള്ള അഞ്ചുപേർകൂടിയുണ്ടെന്നും അവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സി.ഐ രാജേഷ് കുമാർ പറഞ്ഞു.
ബുധനാഴ്ച പിടിയിലായ മെബിൻ ആർദർ ഗോഡൗണിൽ നിന്ന് മോഷ്ടിച്ച മദ്യക്കുപ്പികൾ ജിബിൻ, നിഖിൽ എന്നിവർക്കാണ് വിറ്റിരുന്നത്. 500 െൻറ ബോട്ടിൽ 850 രൂപക്കും ഒരു ലിറ്ററിേൻറത് 1700 രൂപക്കുമാണ് മെബിൻ ഇവർക്ക് നൽകിയിരുന്നത്. ഇവർ ഇത് 1500, 3000 എന്ന ക്രമത്തിലാണ് വിറ്റിരുന്നത്. ഇതിൽ കൂടുതൽ തുക നൽകി വാങ്ങിയവരും ഉണ്ടെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് ഇവരിൽ നിന്നും മദ്യം കൂടുതലും വാങ്ങിയത്. മെബിനെ ശംഖുംമുഖത്ത് നിന്നും നിഖിലിലെ ചിറയിൻകീഴിലെ ബന്ധുവീട്ടിൽ നിന്നും ജിബിനെ ചിറയിൻകീഴിലെ സ്വന്തം വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും മദ്യം വിറ്റുകിട്ടിയ തുകയും ഇവർ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പിടിച്ചെടുത്തു.
മെബിനെ ഗോഡൗണിൽ എത്തിച്ച് തെളിവെടുപ്പുനടത്തി. ഗോഡൗണിൽ ബുധനാഴ്ചയാണ് നഷ്ടത്തിെൻറ കൃത്യമായ കണക്കെടുപ്പ് നടന്നത്. 155 കെയ്സ് മദ്യമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. ഡിവൈ.എസ്.പി ഹരി, സി.ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.