ആറ്റിങ്ങല്‍: കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ രണ്ടുപേരെ ആറ്റിങ്ങല്‍ െപാലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം നൈനാംകോണം മുനീറമന്സിലില് സാജിര്‍ (30), കല്ലമ്പലം വെട്ടിമണ്‍കോണം കാട്ടില്പുത്തന്വീട്ടില് ശ്രീകുമാര്‍ (42) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയില്‍ ആറ്റിങ്ങല്‍-ചിറയിന്‍കീഴ് റോഡില്‍ എ.സി.എ.സി നഗര്‍ ഇരട്ടപ്പന മാടന്നടക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന സമീപവാസി നാട്ടുകാരെ വിവരം അറിയിച്ചു.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സാജറിനെ പിടികൂടി െപാലീസിലേൽപിച്ചു. െപാലീസ് ചോദ്യംചെയ്തപ്പോഴാണ് ശ്രീകുമാറിനെക്കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് ഇയാളെക്കൂടി കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് െപാലീസ് പറഞ്ഞു. വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ പൊളിച്ച കേസിലെ പ്രതികളാണിവരെന്ന് െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.