ആറ്റിങ്ങൽ: പൊലീസ് സ്റ്റേഷനിലെത്തിയ വാർഡ് കൗൺസിലർക്ക് മർദനം. സി.പി.എം പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥയും ഉടലെടുത്തു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തെൻറ വാർഡിൽ നിന്നുള്ള വ്യക്തിയുടെ വാഹനം പിടിച്ചെടുത്തത് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ കൗൺസിലർ നിതിനെ എസ്.ഐ ജ്യോതിഷ് മർദിച്ചു എന്നാണ് പരാതി.
സംഭവം കണ്ടുനിന്നവർ അറിയിച്ചതനുസരിച്ച് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ സംഘടിെച്ചത്തി. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷാവസ്ഥയായി മാറി. സമീപ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽപൊലീസും സ്ഥലത്തെത്തി. നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിെൻറ അടിസ്ഥാനത്തിൽ രാത്രി പത്തോടെയാണ് പൊലീസ് സ്റ്റേഷൻ ഉപരോധം അവസാനിച്ചത്.
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ. രാമു, ഒ.എസ്. അംബിക എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, മുൻ ചെയർമാൻ എം. പ്രദീപ്, ദേവരാജൻ, വിഷ്ണു ചന്ദ്രൻ, ആർ.എസ്. അനൂപ് തുടങ്ങിയവർ പ്രതിഷേധത്തിനും ചർച്ചകൾക്കും നേതൃത്വം നൽകി. സംഭവം അന്വേഷിക്കാമെന്നും ജനപ്രതിനിധിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥെനതിരെ നടപടി സ്വീകരിക്കും എന്നുള്ള ഉറപ്പിലാണ് സമരം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.