ആറ്റിങ്ങല്‍: ചൂട് കടുത്തതോടെ തീപിടിത്ത ആശങ്കകളും വർധിക്കുന്നു. ആറ്റിങ്ങലിലും സമീപപ്രദേശങ്ങളിലും പുരയിടത്തില്‍ തീ പടരുന്നത് പതിവാകുന്നു. ജനങ്ങളുടെ അശ്രദ്ധയാണ് തീപിടിത്ത കാരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
പുരയിടങ്ങളില്‍ തീ പടര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിദിനം നിരവധി കേസുകളാണെത്തുന്നതെന്ന് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് അധികൃതർ പറയുന്നു. തീപിടിത്തം പുരയിടത്തിലാണെന്ന് നിസ്സാരവത്കരിച്ച് കാണാന്‍ കഴിയില്ല. തീ നാലുചുറ്റിലേക്കും പടര്‍ന്ന് പ്രദേശത്തെ വീടുകള്‍ കത്തിത്തീരുന്നതിന് ഇടയാക്കും. ഇതിനാല്‍ പുരയിടം കത്തല് ഗൗരവത്തോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കാണുന്നത്. നിശ്ചിത പരിധിക്കപ്പുറത്തേക്ക് തീ പടര്‍ന്നാല്‍ കെടുത്തുന്നതും പ്രയാസകരമാണ്.
ബുധനാഴ്ച രാവിലെ പത്തരയോടെ തോന്നയ്ക്കൽ മുല്ലമംഗലത്ത് എം.ആർ വില്ലയിൽ ഫറൂക്കിന്റെ പുരയിടത്തിലും സമീപത്തുള്ള നലേക്കറോളം കാട്ടിലും തീപടർന്നു. ആറ്റിങ്ങൽ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് ഫയർ എൻജിൻ എത്തി തീ കെടുത്തി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ രാജേന്ദ്രൻ നായർ, ബിജു, ഫയർ ഓഫിസർമാരായ മോഹനകുമാർ, ഷിബി, ഷൈൻ, വിഷ്ണു, അഷറഫ്, ബൈജു, വൈശാഖൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.