തിരുവനന്തപുരം: 24 വർഷം മുമ്പ് നടന്ന കടയ്ക്കാവൂർ മണിക്കുട്ടൻ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിക്ക് ജാമ്യമില്ല. 20 വർഷത്തിലധികം കേരള പൊലീസിനെ വെട്ടിച്ച് പിടികിട്ടാപ്പുള്ളിയായി നടന്ന ആറ്റിങ്ങൽ അയ്യപ്പൻ എന്ന ബിജുവിെൻറ ജാമ്യാപേക്ഷയാണ് ജില്ല കോടതി മൂന്നാമതും തള്ളിയത്.
പ്രതിയെ പിടികിട്ടാപ്പുള്ളിയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിചാരണക്ക് മുമ്പ് പ്രതിക്ക് ജാമ്യം അനുവദിച്ചാൽ പ്രതി വീണ്ടും ഒളിവിൽ പോകുമെന്ന പ്രോസിക്യൂഷൻ വാദം, പ്രതിയുടെ പശ്ചാത്തലം എന്നിവ കണക്കിലെടുത്താണ് കോടതി ജാമ്യം തള്ളിയത്. ഇതോടെ ഈ കേസിൽ പ്രതി റിമാൻഡ് പ്രതിയായി വിചാരണ നേരിടണം. തിരുവനന്തപുരം ഏഴാം അഡീ.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
1997 മാർച്ചിലാണ് കടയ്ക്കാവൂർ സ്വദേശി മണിക്കുട്ടൻ എന്ന കുമാറിനെ ആറ്റിങ്ങൽ അയ്യപ്പെൻറ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അയ്യപ്പനെ റോഡിൽെവച്ച് ആക്രമിച്ച കേസിലെ പ്രതിയായിരുന്നു മരിച്ച കുമാർ. ഈ കേസിൽ കുമാറിനെ കോടതി വെറുതെ വിട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കേസ്.
2021 ഫെബ്രുവരി 28 നാണ് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് അയ്യപ്പനെ പിടികൂടുന്നത്. ജില്ലയിലെ മറ്റ് കോടതികൾ പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഈ കേസിൽ മൂന്നാം തവണയും ജില്ല കോടതി പ്രതിയുടെ ജാമ്യം തള്ളുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.