ബാലരാമപുരം: അമ്മയെ കാണാനെത്തിയ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കമ്പിപ്പാര കൊണ്ടുള്ള അടിയിൽ ഇടത് കാൽ ഒടിയുകയും തലക്ക് ഗുരുതര പരിക്കുമേറ്റ ഇടുവ ലക്ഷം വീട് കോളനിയിൽ ശ്രീകണ്ഠൻ നായർ (63) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസി വട്ടവിള വീട്ടിൽ മധു(46)വാണ് പൊലീസ് കസ്റ്റഡിയിലായത്. ഞായറാഴ്ച ഉച്ചക്ക് 12ഒാടെയാണ് സംഭവം.
ഇടുവ കോളനിയിൽ താമസിക്കുന്ന ശ്രീകണ്ഠൻ നായർ പനയറക്കുന്ന് വട്ടവിളയിൽ താമസിക്കുന്ന അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. സംഭവമറിഞ്ഞെത്തിയ പൊലീസിനെകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.