തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരന് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു. പെരിങ്ങമ്മല സ്വദേശി ബിജു ഓടിച്ച കാറാണ് ഇന്നലെ രാത്രി 10.30 ഓടെ ആയുര്‍വേദ കോളജിനു സമീപം അപകടത്തിൽപെട്ടത്. ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തശേഷം പരിശോധനക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
നിയന്ത്രണംവിട്ട കാര്‍ വലതുവശത്തെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കാറിെൻറ ഓയില്‍ ടാങ്ക് പൊട്ടി ഓയില്‍ റോഡിലാകെ പരന്നു. തുടര്‍ന്ന്, അഗ്നിരക്ഷാസേന എത്തിയാണ് പരന്ന ഓയില്‍ നീക്കം ചെയ്തത്. കാറിെൻറ ഡോര്‍ പൊളിച്ചാണ് ബിജുവിനെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.