പോത്തൻകോട്: പൂലന്തറ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിനകത്തേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി ജീവനക്കാരന് പരിക്കേറ്റു.
അന്തർസംസ്ഥാന തൊഴിലാളിയായ ഷാജഹാനാണ്(22) പരിക്കേറ്റത്. അബ്ദുൽ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ലാ ഹോട്ടലിലാണ് ബുധനാഴ്ച ഉച്ചക്ക് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോത്തൻകോട് െപാലീസിന്റെ പ്രാഥമിക നിഗമനം.
ഗ്യാസ് കുറ്റികളിൽ കാറിടിച്ചത് ചോർച്ചക്കും ഇടയാക്കി. വെഞ്ഞാറമൂട് നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് കാർ പുറത്തെടുത്തത്. പരിക്കേറ്റ ഷാജഹാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.