തിരുവനന്തപുരം: സി.പി.എം നേതൃത്വവുമായി ഇടഞ്ഞപോലെ നിൽക്കുന്ന ചെറിയാൻ ഫിലിപ് യുട്യൂബ് ചാനൽ തുടങ്ങുന്നു. 'ചെറിയാൻ ഫിലിപ് പ്രതികരിക്കുന്നു' എന്ന ചാനൽ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു.
'ചാനൽ നയം തികച്ചും സ്വതന്ത്രവും രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ഠിതവുമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗീയത, ഏകാധിപത്യം എന്നിവക്കെതിരെ പോരാടും. ഒരിക്കലും ഒറ്റക്കണ്ണനാകില്ല. രണ്ടു കണ്ണും തുറക്കും. കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കു'മെന്നും ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.