തിരുവനന്തപുരം: മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി എന്ന ഷാജിമോൻ പിടിയിൽ. അഞ്ചുവർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജിയെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പിടിച്ചത്. ദക്ഷിണേന്ത്യയിലെ വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഷാജി. ഷാജി റിമാൻഡിലായിരിക്കെ ഹൈകോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. എക്സൈസ് വകുപ്പ് സുപ്രീംകോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കി. തുടർന്ന് ഇയാൾ ഒളിവിൽ പോയി. പശ്ചിമ ബംഗാൾ, ബoഹാർ, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിൽ ഒളിവിൽകഴിഞ്ഞു. തൂത്തുക്കുടി വഴി ഹാഷിഷ് ഓയിൽ കടത്തിൽ സജീവമായിരുന്നു.
നക്സൽ മേഖലയിലെ സ്വാധീനം ഉപയോഗിച്ച് ഒളിസങ്കേതം മാറ്റി കഴിഞ്ഞുവന്ന ഷാജി, ഹാഷിഷ് ഓയിൽ നിർമിച്ച് കണ്ടെയ്നറിലും മറ്റുമായി വിദേശത്തേക്ക് കടത്തിവന്നിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തമിഴ്നാട് ശ്രീരംഗത്ത് വന്ന ഷാജി എതിർ മയക്കുമരുന്ന് കടത്ത് സംഘവുമായി നടന്ന സംഘർഷത്തെ തുടർന്ന് ശ്രീരംഗം പൊലീസിെൻറ പിടിയിലായെങ്കിലും വിദഗ്ദമായി രക്ഷപ്പെട്ടു. അഞ്ചുവർഷമായി ഷാജിയെ പിടികൂടാനുള്ള പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ്. പുലർച്ചെ മധുരക്ക് സമീപം ധാരാപുരത്തുനിന്നാണ് ഷാജി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.