വെള്ളറട: കാമുകന് കഷായത്തില്‍ വിഷം നല്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വിചാരണ ഒക്ടോബർ 15ന് തുടങ്ങും. പാറശ്ശാല സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ഷാരോണ്‍ രാജ് കൊല്ലപ്പെട്ട കേസിൽ ഇളഞ്ചിറ രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയാണ് (23) ഒന്നാംപ്രതി.
പ്രതിയുടെ മാതാവ് സിന്ധു, അമ്മാവന് നിര്‍മല്‍കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. തട്ടിക്കൊണ്ടുപോകല്‍, വിഷം നല്കി അപായപ്പെടുത്തല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഷാരോണ്‍രാജിനെ പ്രലോഭിപ്പിച്ച് 2022 ഒക്ടോബര്‍ 14ന് രാവിലെ പത്തരയോടെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.