അ​റ​സ്റ്റി​ലാ​യ യൂ​സു​ഫ്, ജ​വാ​ദ്, നി​സാ​മു​ദ്ദീ​ൻ, ജ​ഹാ​സ്

വർക്കലയിൽ മത്സ്യത്തൊഴിലാളികളെ വെട്ടിയ നാലുപേർ പിടിയിൽ

വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ൽ മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച നാ​ല് പേ​ർ പി​ടി​യി​ൽ. സം​ഘ​ത്തി​ലെ ഒ​രാ​ൾ ഒ​ളി​വി​ൽ. വെ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ​വെ​ട്ടൂ​ർ നെ​ടു​ങ്ങാ​ട് വീ​ട്ടി​ൽ യൂ​സ​ഫ് (40),സ​ഹോ​ദ​ര​ൻ ജ​വാ​ദ് (34), ആ​ശാ​ൻ​മു​ക്ക് കാ​വി​ൽ​ത്തൊ​ടി വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ (48), അ​രി​വാ​ളം തൊ​ണ്ട​ൽ വീ​ട്ടി​ൽ ജ​ഹാ​സ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ത​ല​യ്ക്ക് മാ​ര​ക​മാ​യി വെ​ട്ടേ​റ്റ വെ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ് (35),അ​ൽ അ​മീ​ൻ (31), ഷം​നാ​ദ് (35) എ​ന്നി​വ​ർ​ക്കാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ​ന്ധ്യ​ക്ക് ആ​റ​ര​യോ​ടെ താ​ഴെ വെ​ട്ടൂ​ർ ജം​ഗ്ഷ​നി​ലി​ലാ​ണ് അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നി​സ്സാ​ര കാ​ര്യ​ത്തെ​ച്ചൊ​ല്ലി​യു​ള​ള ത​ർ​ക്ക​മാ​ണ്​ പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് വ​ർ​ക്ക​ല സി.​ഐ ജെ.​എ​സ്.​പ്ര​വീ​ൺ പ​റ​ഞ്ഞു.

Tags:    
News Summary - Four arrested for attacking fishermen in Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.