തിരുവനന്തപുരം: വിദേശമദ്യം വിൽപന നടത്തിയ കേസിൽ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പേട്ട പെരുന്താന്നി വഴവിള പുത്തൻ വീട്ടിൽ അനി എന്ന വിനോദ് കുമാറിനെയാണ് തിരുവനന്തപുരം രണ്ടാം അഡീഷനൽ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്.
2012 നവംബർ ഒന്നിനാണ് സംഭവം. തിരുവനന്തപുരം മുട്ടത്തറയിലുള്ള ശ്രീവരാഹം മാർക്കറ്റിനോട് ചേർന്ന വീടിെൻറ മുന്നിലാണ് പ്രതി വിദേശമദ്യം വിൽപന നടത്തിയത്. പ്രതിയുടെ വാഹനത്തിനുള്ളിൽ പല പ്ലാസ്റ്റിക് കുപ്പികളിലാക്കി ഒളിപ്പിച്ചു െവച്ച് ജില്ലയിലെ പല സ്ഥലങ്ങളിൽ കച്ചവടം നടത്തുകയാണ് ഇയാളുടെ പതിവ്. പ്രതിയെ കുറിച്ച് പൊലീസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.