മംഗലപുരം: മുരുക്കുംപുഴ ലയൺസ് ക്ലബ്ബ് മംഗലപുരം ഗ്രാമപഞ്ചായത്തിന്റെയും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെയും സഹകരണത്തോടെ മംഗലപുരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽവെച്ച് ഒക്ടോബർ 1ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടറന്മാർ ക്യാമ്പിനു നേതൃത്വം നൽകും.
തിരുവനന്തപുരം ജില്ലാ അന്ധതാ നിവാരണ നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രദേശം തിമിര രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുരുക്കുംപുഴ ലയൺസ് ക്ലബ്ബ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. തിമിര ശസ്ത്രക്രിയ വേണ്ടി വരുന്നവരെ അന്നുതന്നെ അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടു പോകുന്നതും ശസ്രക്രീയ കഴിഞ്ഞു തിരികെ വീട്ടിൽ എത്തിക്കുന്നതുമാണ്.
ശസ്ത്രക്രിയ, താമസം, ആഹാരം, യാത്രചെലവ് തുടങ്ങി എല്ലാം സൗജന്യമാണ്. തിമിരരോഗമുള്ളവർ അന്നു തന്നെ അരവിന്ദ് കണ്ണാശുപത്രിയിൽ പോകാൻ തയാറായി വരേണ്ടതാണെന്ന് മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമയും ക്യാമ്പ് കോർഡിനേറ്ററും ലയൺസ് ഇന്റർനാഷണൽ ക്യാബിനറ്റ് അഡ്വൈസർ എ.കെ ഷാനവാസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.