ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ സംഘടനയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കോണ്‍ഗ്രസ് -എസിലേക്ക്​ ചേക്കേറിയ സംസ്ഥാന പ്രസിഡന്‍റ്​ കെ.എസ് അനിലിനെ ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയിസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) പുറത്താക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഇടതുമുന്നണിയുടെ ഘടകക്ഷിയായ കോണ്‍ഗ്രസ് -എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കെ.എസ് അനില്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. വര്‍ക്കിങ് പ്രസിഡന്‍റ്​ നവാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടന ഭാരവാഹികളുടെ യോഗമാണ് പുറത്താക്കാന്‍ തീരുമാനമെടുത്തത്.

ഗ്രൂപ്പ് വഴക്കിലും തുടർച്ചയായ അവഗണനയിലും പ്രതിഷേധിച്ചാണ്​ പാർട്ടി വിട്ടതെന്ന്​ മുൻ ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ അനിൽ വ്യക്​തമാക്കിയിരുന്നു. 

പാര്‍ട്ടിയെയും സംഘടനയെയും വഞ്ചിച്ച് ഇടതുപക്ഷത്തേക്ക് ചേക്കേറിയ അദ്ദേഹത്തിന് തുടര്‍ന്നും സംഘടനയില്‍ നേതൃസ്ഥാനത്ത് തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് എംപ്ലോയിസ് കോണ്‍ഗ്രസ് യോഗം വിലയിരുത്തി. സംഘടന പ്രവർത്തകർ ആത്മാഭിമാനം പണയം വെയ്ക്കില്ലെന്നും പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് മറ്റൊരു സംഘടനയിലേക്കും ചേക്കേറില്ലെന്നും വര്‍ക്കിങ് പ്രസിഡന്‍റ്​ നവാസ് വ്യക്തമാക്കി.

സെക്രട്ടറിമാരായ ദിനൂപ്, സുരേന്ദ്രന്‍, അഖില്‍, അഭീഷ്ട്, ട്രഷറര്‍ സഷ്ണു, ജനറല്‍ കണ്‍വീനര്‍ അനൂപ്, കണ്‍വീനര്‍മാരായ മോഹനന്‍ നായര്‍, രാേജഷ്, റെജിമോന്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Horticorp Employees Congress expelled state president KS Anil from organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.