വലിയതുറ: പുതിയ നഗരസഭ ഭരണത്തിന് വെല്ലുവിളിയായി നഗരത്തില്‍ അനധികൃത അറവുശാലകള്‍. തിരുവനന്തപുരം നഗരസഭ പരിധിയില്‍ മാത്രം ആയിരത്തിലധികം അനധികൃത അറവുശാലകളാണ് എതൊരു സുരക്ഷമാനദണ്ഡങ്ങളും പാലിക്കാതെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കുന്നുകുഴിയിലെ നഗരസഭയുടെ അംഗീകൃത അറവുശാല മലിനീകരണ സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച കാരണത്താല്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് പൂട്ടിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. പിന്നീട് പൂട്ടിയ അറവുശാല 30കോടി രൂപ മുടക്കി നവീകരിക്കാനുള്ള പദ്ധതിക്ക് രൂപം നല്കി. ഇതിനായി ആസൂത്രണബോര്ഡിെൻറയും ശുചിത്വമിഷെൻറയും അനുമതിയും ലഭിച്ചിരുന്നു.
സംസ്ഥാനത്തെ അടിസ്ഥാന വികസനത്തിനായി രൂപവത്കരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്വെസ്റ്റ്മെെൻറ് ഫണ്ട് ബോര്‍ഡിെൻറ(കിഫ്ബി)യുടെ കീഴിലാണ് പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പിന്നീട് പദ്ധതി ഫയലില്‍ ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്. അംഗീകൃത അറുശാല നഗരത്തില്‍ ഇല്ലാതായതോടെ അനധികൃത അറവുശാലകള്‍ കൂണുപോലെ ഉയര്‍ന്നു.
ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാതെ നഗരസഭയുടെ ആരോഗ്യവകുപ്പിന് നോക്കുക്കുത്തിയാകേണ്ടി വന്നു. അംഗീകൃത അറവുശാലയില്‍ കശാപ്പിനായി കൊണ്ടുവരുന്ന മൃഗത്തിന് പകര്‍ച്ചവ്യാധികള്‍ ഇെല്ലന്നും 10 വയസ്സിന് മുകളിലുള്ള മൃഗമാണ് ഇതെന്നും വെറ്ററിനറി സര്ജന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അംഗീകൃത അറവുശാലയില്‍ കശാപ്പ് നടക്കൂ. എന്നാല്‍, അംഗീകൃത അറവുശാല പൂട്ടിയതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് അനധികൃത മാര്‍ഗങ്ങളിലൂടെ തുച്ഛമായ വിലയ്ക്ക് കിട്ടുന്ന രോഗം ബാധിച്ചതും അംഗവൈകല്യമുള്ളതുമായ കാലികളെ കശാപ്പ് നടത്തി പൊതുവിപണിയില്‍ പരസ്യമായി വില്‍ക്കുകയാണ്. അംഗീകൃത അറവുശാല ഇല്ലാത്ത നഗരങ്ങളില്‍ ഇറച്ചിക്കടകള്‍ നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.
റോഡ് വക്കില്‍ കെട്ടിത്തൂക്കുേമ്പാള് ഇതില്‍ പൊടിപടലങ്ങള്‍ പറ്റാതിരിക്കാനുള്ള മുന്‍കരുതല്‍ പോലും ആരും സ്വീകരിക്കുന്നില്ല. കൃത്യമായ മുെന്നാരുക്കത്തോടെയുള്ള സംവിധാനങ്ങള്‍ ഇവര്‍ക്ക് ഒരുക്കിക്കൊടുക്കുന്നതില്‍ കഴിഞ്ഞ നഗരസഭ ഭരണം പൂർണ പരാജയമായിരുന്നു.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാനും ഇവര്‍ക്ക് ബോധവത്കരണം നല്കാനുമായി കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ഇതിനായി ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്തെങ്കിലും നടപടി ക്രമങ്ങള്‍ ഇപ്പോഴും ഫയലില്‍ ഉറങ്ങുന്ന അവസ്ഥയാണ്. അറവുകാരുടെ ആരോഗ്യപരിശോധന നടത്തി ആരോഗ്യവാന്മാരും പരിശീലനം ലഭിച്ചവരുമായ അറവുകാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലൂടെ രജിസ്ട്രേഷന് ലഭ്യമാകാനും ഇവര്‍ക്ക് മണ്ണുത്തി വെറ്ററിനറി കോളജില്‍ പരിശീലനം നല്‍കാനും രോഗം ബാധിച്ച മാടുകളെ കശാപ്പ് ചെയ്ത് വില്ക്കുന്നതില് നിന്ന് പിന്തിരിപ്പിക്കാനും കൊണ്ടുവന്ന പദ്ധതി എങ്ങുെമത്താതെ പോയി.
കൃത്യമായ ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാതെയാണ് പലരും സൂക്ഷിച്ച് പിറ്റേന്ന് വീണ്ടും വില്‍ക്കുന്നത്. ഇത് അതിഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.