തിരുവനന്തപുരം: രാജ്യത്ത് അന്തർസംസ്ഥാന ലൈംഗിക കടത്ത് വർധിച്ചെന്ന് സാമൂഹിക പ്രവർത്തക സുനിത കൃഷ്ണൻ പറഞ്ഞു. സൈബർ ഇടങ്ങളിൽ ലൈംഗിക കച്ചവടം പുതിയ സാധ്യതകൾ കണ്ടെത്തിയിരിക്കുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനും സമൂഹത്തെ ബോധവത്കരിക്കാനും മാധ്യമങ്ങൾക്ക് കഴിയണം.വനിത ശിശുവികസന വകുപ്പിെൻറ ദ്വിദിന മാധ്യമ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ.സ്ത്രീകൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ മാധ്യമങ്ങൾ ഭാഷയിലും സമീപനത്തിലും മാറ്റം വരുത്തണമെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. ആദ്യദിവസം മൂന്ന് സെഷനുകളാണ് നടന്നത്.
സന്ധ്യ രവിശങ്കർ, കവിത മുരളീധരൻ, പ്രമോദ് രാമൻ, ഷാനി പ്രഭാകർ, ശ്രീജ, കെ.കെ. ഷാഹിന, സുഷമ മോഹൻ, സരിത എസ്. ബാലൻ, രജി ആർ. നായർ, ശ്യാം ദേവരാജ്, നളിനി ജമീല, പി.സി. വിഷ്ണുനാഥ് എം.എൽ.എ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.